നരേന്ദ്രമോഡിക്ക് മുസ്ലീംവനിതകളുടെ ‘രാഖി’

തിങ്കള്‍, 29 ജൂലൈ 2013 (20:25 IST)
PRO
PRO
വാരണാസിയിലെ ഒരു കൂട്ടം മുസ്ലീം വനിതകള്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കൈയിലണിയാനുള്ള രാഖി അയച്ചു കൊടുത്തു. വാരണാസി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം മഹിളാ ഫൗണ്ടേഷന്‍ എന്ന സംഘടനയിലെ സ്ത്രീകളാണ് രാഖി നിര്‍മ്മിച്ച് അയച്ചു നല്‍കിയത്.

റമദാന്‍ മാസത്തില്‍ സഹോദരസ്‌നേഹത്തിന്റെ പ്രതീകമായാണ് വലിയ രാഖി നിര്‍മ്മിച്ച് മോഡിയ്ക്ക് നല്‍കിയത്. മാത്രമല്ല മോഡി രാജ്യത്തെ നയിക്കണമെന്ന് ലല്ലാപുരയില്‍ നടന്ന പരിപാടിയില്‍ അവര്‍ ആശംസിച്ചു.

രാജ്യത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നേതാക്കന്മാരില്‍ മുന്‍പന്തിയിലാണ് നരേന്ദ്ര മോഡിയെന്ന് ഫൗണ്ടേഷന്‍ അംഗങ്ങളുടെ അഭിപ്രായം. നരേന്ദ്രമോഡി രാജ്യം ഭരിക്കുന്നത് കാണാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് നസ്രീന്‍ അന്‍സാരി പറഞ്ഞു. ഇന്ത്യയില്‍ വികസനം കൊണ്ടുവരാന്‍ ഉത്തരവാദിത്വത്തോടെ നരേന്ദ്ര മോദി പ്രവര്‍ത്തിക്കുമെന്ന പൂര്‍ണ വിശ്വാസം.

വെബ്ദുനിയ വായിക്കുക