ശങ്കറിന്റെ ‘ബോയ്സ്’ സിനിമയില്‍ വേശ്യയായി അഭിനയിച്ച പ്രമുഖ നടി ഭുവനേശ്വരി വ്യഭിചാരക്കുറ്റത്തിന് രണ്ടാം തവണയും അറസ്റ്റിലായിരിക്കുകയാണ്. വേശ്യാവൃത്തി കുറ്റത്തിന് ചെന്നൈക്കടുത്തുള്ള പുഴല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുകയാണ് ‘ഭുവി’. പ്രമുഖ രാഷ്ട്രീയനേതാക്കള്‍ ഇടപെട്ടിട്ടും ഇത്തവണ ഭുവിയെ തളയ്ക്കാനായതിന്റെ ആഹ്ലാദത്തിലാണ് ചെന്നൈ പൊലീസ്.
എങ്ങനെയാണ് ഭുവിയെ കുടുക്കിയതെന്ന് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് വിശദീകരിക്കുകയുണ്ടായി. പൊലീസ് ആസൂത്രിതമായി വിരിച്ച വലയില്‍ ഭുവനേശ്വരി വീഴുകയായിരുന്നു. ഇക്കഥയെ പറ്റി പൊലീസ് പറയുന്നത് വായിക്കുക -
“മീനാകുമാരി, ഭുവനാ, ശ്രുതി, ഭുവി എന്നീ പേരുകളിലാണ് മുപ്പത്തിയഞ്ച് വയസുള്ള ഭുവനേശ്വരി അറിയപ്പെടുന്നത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനും ഭുവനേശ്വരിക്കുണ്ട്. തമിഴ് - തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യമാണ് ഭുവനേശ്വരിയിപ്പോള്‍. എല്ലാ സിനിമകളിലും ഭുവനേശ്വരി ചെയ്യുന്നത് അധികം വസ്ത്രങ്ങളൊന്നുമില്ലാത്ത നൃത്തമാണ്.”
“ചെന്നൈയിലെ ശാസ്ത്രിഭവനില്‍ ഒന്നാം അവന്യൂവിലാണ് ഭുവനേശ്വരി ഇപ്പോള്‍ താമസിക്കുന്നത്. താമസിക്കുന്ന ഫ്ലാറ്റില്‍ ഭുവനേശ്വരിയെ തേടി പലരും വരാന്‍ തുടങ്ങിയതോടെ അടുത്തുള്ള വീട്ടുകാര്‍ രഹസ്യമായി ഞങ്ങളെ അറിയിക്കുകയായിരുന്നു. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഭുവനേശ്വരി പഴയ തൊഴില്‍ പൂര്‍വാധികം ശക്തിയായി പുനരാരംഭിച്ചിരിക്കുന്നതായി അറിഞ്ഞു. കൂട്ടിന് വേറെയും പെണ്‍കുട്ടികള്‍ ഉണ്ടെന്നും മനസിലായി.”
“കഴിഞ്ഞ തവണ ഭുവനേശ്വരിയെ ഞങ്ങള്‍ക്ക് കിട്ടിയപ്പോള്‍ വേണ്ടുംവണ്ണം പൂട്ടാനായില്ല. അതിനാല്‍ തന്നെ, പല പ്രമുഖരും ഇടപെടുകയും ഭുവനേശ്വരി ‘നിരപരാധി’യായി പുറത്തിറങ്ങുകയും ചെയ്തു. അതിനാല്‍ നല്ലവണ്ണം അസൂത്രണം ചെയ്താണ് ഞങ്ങള്‍ ഇത്തവണ ഇറങ്ങിയത്. ഭുവനേശ്വരിയുടെ മാതൃഭാഷയായ തെലുങ്ക് നന്നായി അറിയാവുന്ന ഒരു ഉദ്യോഗസ്ഥനോട് ആന്ധ്രയില്‍ നിന്നുള്ള വ്യവസായ പ്രമുഖനായി അഭിനയിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു.”
“ഈ ഉദ്യോഗസ്ഥന് ഭുവനേശ്വരിയുടെ മൊബൈലിലേക്ക് വിളിച്ച് ആന്ധ്രയില്‍ നിന്നുള്ള വ്യവസായിയായി പരിചയപ്പെടുത്തി. തനിക്ക് ഭുവനേശ്വരിയുമൊത്ത് കുറച്ച് സമയം ചെലവഴിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞു. ‘ഒരു മണിക്കൂര്‍ നേരം എന്നോടൊപ്പം കഴിയാന്‍ മുപ്പതിനായിരം രൂപാ തരേണ്ടിവരും’ എന്ന് ഭുവനേശ്വരി വ്യവസായിയോട് പറഞ്ഞു. തുക സമ്മതിച്ച വ്യവസായിയൊട് തന്റെ വീട്ടില്‍ എത്തിക്കൊള്ളാനും ഭുവനേശ്വരി പറഞ്ഞു.”
“വെള്ളിയാഴ്ച കാലത്ത് പതിനൊന്ന് മണിയോടെ വ്യവസായിയായി വേഷമിട്ട ഉദ്യോഗസ്ഥന് ഭുവനേശ്വരിയുടെ വീട്ടിലെത്തി. പണക്കാരനായ വ്യവസായിയാണ് വന്നിരിക്കുന്നതെന്ന് വിചാരിച്ച് ഭുവനേശ്വരി ആതിഥ്യമര്യാദകളാല്‍ ഉദ്യോഗസ്ഥനെ മൂടി. കുറച്ച് നേരം സംസാരിച്ചതിന് ശേഷം, അകത്തെ മുറിയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്ന് ഭുവനേശ്വരി ഉദ്യോഗസ്ഥന് പരിചയപ്പെടുത്തി. ‘എന്നെ വേണമെങ്കില്‍ മുപ്പതിനായിരം തരണം. എന്നാല്‍ ഇവര്‍ക്ക് പതിനായിരം തന്നാല്‍ മതി’ എന്നും ഭുവനേശ്വരി പറഞ്ഞു.”
അടുത്ത പേജില്‍ വായിക്കുക “മോഡലിംഗ്, സിനിമ, സീരിയല്‍, വ്യഭിചാരം”
PRO
“എന്നാല്‍ ഉദ്യോഗസ്ഥന് മുപ്പതിനായിരം രൂപാ നല്കി, ഭുവനേശ്വരിയെ തന്നെ ‘ലേലത്തില്‍’ പിടിച്ചു. ഉദ്യോഗസ്ഥന് ഒരു മുത്തം നല്‍കിക്കൊണ്ട് സ്നേഹം പ്രകടിപ്പിച്ച്, പൈസയുമായി ഭുവനേശ്വരിയും പെണ്‍കുട്ടികളും അകത്തെ മുറിയിലേക്ക് പോയി. ഉടനെ പുറത്ത് കാത്തുനിന്നിരുന്ന പൊലീസുകാര്‍ മുന്‍ കതക് ചവിട്ടിപ്പൊളിച്ച് ഉള്ളില്‍ കടന്നു.”
“താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ ഭുവനേശ്വരി, ചുവരില്‍ പതിച്ചിരുന്നൊരു രാഷ്ട്രീയ നേതാവിന്റെ ചിത്രം ചൂണ്ടിക്കാണിച്ച് ‘ഈ നേതാവും ഞാനും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്കറിയില്ല എന്ന് തോന്നുന്നു. എന്നെ അറസ്റ്റുചെയ്താല്‍ പിന്നെ നിന്റെ തലയിലൊന്നും തൊപ്പി കാണില്ല’ എന്ന് ഭീഷണിപ്പെടുത്തി. മൊബൈലില്‍ ആരെയൊക്കെയോ ബന്ധപ്പെടാനും ഭുവനേശ്വരി ശ്രമിക്കുകയുന്റായി. ഞങ്ങള്‍ മൊബൈല്‍ പിടിച്ചുവാങ്ങി.”
“അനുനയസ്വരത്തിലാണ് ഞങ്ങള്‍ സംസാരിച്ചത്. ‘ഈ നേതാവുമായുള്ള ബന്ധം ഞങ്ങള്‍ക്ക് അറിയാതെ പോയി. ക്ഷമിക്കുക. എന്തായാലും ഞങ്ങള്‍ വന്ന സ്ഥിതിക്ക് ചെറിയ രീതിയില്‍ ചോദ്യം ചെയ്ത് നിങ്ങളെ വിട്ടയച്ചേക്കാം. ഞങ്ങളോടൊപ്പം വരിക’ എന്ന് ഞങ്ങള്‍ അപേക്ഷിച്ചു. ചോദ്യം ചെയ്ത് കഴിഞ്ഞാല്‍ വിടുമെന്ന് കരുതി ഭുവനേശ്വരി പൊലീസ് സ്റ്റേഷനിലേക്ക് ഞങ്ങളോടൊപ്പം വന്നു. അവിടെ വച്ച് ഞങ്ങളവളെ അറസ്റ്റുചെയ്തു.”
“അറസ്റ്റുചെയ്തയുടന്‍ ഭുവനേശ്വരി അലറിക്കരയാന്‍ തുടങ്ങി. ‘എത്രയോ നടികള്‍ വ്യഭിചരിക്കുന്നു. എന്നാല്‍ എന്നെ മാത്രം നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്താണ്? ഒരു മണിക്കൂറിന് രണ്ടുലക്ഷം രൂപ വാങ്ങുന്ന നടികളുടെ ലിസ്റ്റ് ഞാന്‍ തരാം. അവരെ പോയി അറസ്റ്റുചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുമോ? ഇത് രണ്ടാം പ്രാവശ്യമാണ് എന്റെ കഞ്ഞിയില്‍ നിങ്ങള്‍ മണ്ണിടുന്നത്. ഇതില്‍ നിന്നും ഞാന്‍ രക്ഷപ്പെടും’ എന്നൊക്കെ ഭുവനേശ്വരി വിളിച്ച് പറയുന്നുണ്ടായിരുന്നു.”
“ആന്ധ്രയിലെ നെല്ലൈ ജില്ലയിലെ ഒരു ജമീന്‍ കുടുംബാംഗമാണ് ഭുവനേശ്വരി. ഡിഗ്രിക്ക് പഠിക്കുന്ന സമയത്തുതന്നെ വിവാഹം കഴിഞ്ഞു. എന്നാല്‍ ഒരു കുഞ്ഞ് ഉണ്ടായതിന് ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച് പോകുകയായിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ ഭുവനേശ്വരി നാടകങ്ങള്‍ അഭിനയിക്കുമായിരുന്നു. നൃത്തകലയിലും പ്രാവീണ്യമുണ്ട്.”
“ഭര്‍ത്താവ് വിട്ട് പോയതിന് ശേഷം ചെന്നൈയിലെ ഒരു തുണിക്കടയുടെ പരസ്യത്തില്‍ മോഡലാവാന്‍ അവസരം കിട്ടി. അപ്പോള്‍ തുടങ്ങിയതാണ് ഭുവനേശ്വരിയുടെ ‘ബിസിനസ്’. തുടര്‍ന്ന് സിനിമകളിലും ചാന്‍സ് ലഭിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ചെന്നൈയില്‍ ടിനഗറില്‍ വച്ച് വ്യഭിചാരക്കുറ്റത്തിന് ഭുവനേശ്വരിയെ അറസ്റ്റ് ചെയ്തത്. ആ കേസില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.”
“തുടര്‍ന്ന് തെലുങ്ക് - തമിഴ് സിനിമകളില്‍ ഭുവനേശ്വരി വീണ്ടും സജീവമായി. ഒപ്പം ‘ബിസിനസും’ വളര്‍ന്നുവന്നു. തമിഴ് സീരിയലുകളിലും ഭുവനേശ്വരി അഭിനയിക്കാന്‍ തുടങ്ങി. അങ്ങിനെയാണ് എല്ലാ സൌകര്യങ്ങളുമുള്ള ഒരു വന്‍ ഫ്ലാറ്റ് ഭുവനേശ്വരി വാടകയ്ക്കെടുത്ത് ‘ബിസിനസ്’ കൊഴുപ്പിക്കാന്‍ നോക്കിയത്. പെട്ടുപോകുകയും ചെയ്തു. പുഴലിലെ ജയിലില്‍ ഭുവനേശ്വരിയിപ്പോള്‍ റിമാണ്ടിലാണ്” - പൊലീസ് പറഞ്ഞു.