ദേശീയതലത്തില്‍ ആര്‍‌എസ്‌പി ഇടതുപക്ഷത്തിന്റെ ഭാഗമാണെന്ന് എസ് രാമചന്ദ്രന്‍ പിള്ള

ചൊവ്വ, 11 മാര്‍ച്ച് 2014 (15:56 IST)
PRO
PRO
ദേശീയതലത്തില്‍ ആര്‍എസ്പി ഇടതുപക്ഷത്തിന്റെ ഭാഗമായി തുടരുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ മാത്രമാണ് യുഡിഎഫില്‍ പോയിട്ടുള്ളത്. അണികള്‍ പോലും ഇതിനോട് യോജിക്കുന്നില്ല.

കൊല്ലം സീറ്റിന്റെ പേരില്‍ മുന്നണി വിട്ടത് രാഷ്ട്രീയ വഞ്ചനയാണ്. മറ്റു ഘടകകക്ഷികളുടെ സീറ്റു സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

വെബ്ദുനിയ വായിക്കുക