ദേവയാനി തിരിച്ചെത്തി; ഇന്ത്യയിലെ ഒരു നയതന്ത്രജ്ഞനെ തിരിച്ചുവിളിക്കുമെന്ന് അമേരിക്ക

ശനി, 11 ജനുവരി 2014 (08:55 IST)
PRO
PRO
ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ ഇന്ത്യയിലെ ഒരു നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ദേവയാനി ഖോബ്രഗഡെയ്ക്ക് തുല്യ പദവിയിലുള്ള നയതന്ത്രജ്ഞനെ തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. അതേസമയം രാജ്യം നല്‍കിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ദേവയാനി ഡല്‍ഹിയിലെത്തിയ ശേഷം അറിയിച്ചു.

ദേവയാനി ഖോബ്രഗഡയെ തിരിച്ചുവിളിക്കാനുള്ള ഇന്ത്യയുടെ തിരുമാനത്തിന് ശേഷവും അമേരിക്കയുമായുള്ള ഇന്ത്യന്‍ ബന്ധം ഉലയുന്നു. ഇന്ത്യയിലെ ഒരു നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുമെന്നും എന്നാല്‍ ആ നടപടിയില്‍ ഖേദമുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധത്തിന് ഇത് വെല്ലുവിളിയാണെന്നും രാജ്യം ക്രിയാത്മക നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദേവയാനി ഖോബ്രഗഡെയ്ക്ക് തുല്യ പദവിയിലുള്ള നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെതുടര്‍ന്നാണ് നടപടി. ദേവയാനിയുടെ ജോലിക്കാരിയായിരുന്ന സംഗീത റിച്ചാര്‍ഡിന്റെ കുടുംബത്തെ അമേരിക്കയിലേക്ക് കടക്കാന്‍ ഇയാള്‍ സഹായിച്ചെന്നാണ് സൂചന. ദേവയാനിയുടെ നയതന്ത്ര പരിരക്ഷ എടുത്തുകളയണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ തള്ളിയതോടെ നയതന്ത്രജ്ഞയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരമായാണ് ഖോബ്രഗഡയ്ക്ക് തുല്യ പദവിയിലുള്ള നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള ഇന്ത്യയുടെ ആവശ്യം.

അതേസമയം ദേവയാനി ഖോബ്രഗഡെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തി .ഐക്യരാഷ്ട്ര സഭ മിഷനിലേക്കുള്ള സ്ഥലംമാറ്റം അംഗീകരിച്ച ദേവയാനിക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ നല്‍കാന്‍ അമേരിക്ക തയ്യാറായതാണ് മടങ്ങിവരവിന് സഹായിച്ചത്.രാജ്യത്തോടു നന്ദി പറയുന്നതായും കൂടുതലൊന്നും പറയാനില്ലെന്നും ദേവയാനി പ്രതികരിച്ചു. വിസ ചട്ടലംഘനത്തിന് കുറ്റം ചുമത്തപ്പെട്ടതിനാല്‍ നയതന്ത്ര പരിരക്ഷയില്ലാതെ അമേരിക്കയിലേക്ക് തിരിച്ചുചെന്നാല്‍ ദേവയാനിക്ക് നിയമനടപടി നേരിടേണ്ടി വരും.അതിനിടെ ദേവയാനിയെ തിരിച്ചുവിളിക്കേണ്ടേി വന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരാജയമായെന്ന്

വെബ്ദുനിയ വായിക്കുക