മണല്‍ മാഫിയക്കെതിരെ പോരാടിയ ഐഎഎസ് ഉദ്യോഗസ്ഥ ദുര്‍ഗാശക്തി നാഗ്പാലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്. കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടി തൃപ്തിയായതിനാലാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മണല്‍ മാഫിയക്കെതിരെ നടപടിയെടുത്തതിന്‍റെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥ ദുര്‍ഗ നാഗ്പാലിനെ സസ്പെന്‍ഡ് ചെയ്ത നടപടി രാജ്യവ്യാപകമായി പ്രതിഷേധത്തിനു കാരണമായിരുന്നു.
സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച മുസ്ലീം ആരാധനാലയത്തിന്റെ ചുറ്റുമതില്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥ ദുര്‍ഗാശക്തി നാഗ്പാലിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം മണല്‍ മാഫിയക്കെതിരെ പോരാടിയിരുന്ന ദുര്‍ഗശക്തി നാഗ്പാലിനെതിരെയുള്ള സര്‍ക്കാര്‍ നടപടി മണല്‍ മാഫിയയെ സഹായിക്കാനാണെന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നത്.
പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും വരെ ഇടപെട്ട വിഷയത്തില്‍ ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും ദുര്‍ഗശക്തി നാഗ്പാലിന് പിന്തുണയുമായെത്തിയിരുന്നു.