തോമര്‍ ജാമ്യാപേക്ഷ നല്കി; തെളിവെടുപ്പിനായി ഫൈസാബാദില്‍ എത്തിച്ചു

ബുധന്‍, 10 ജൂണ്‍ 2015 (13:11 IST)
വ്യാജബിരുദ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍നിയമകാര്യമന്ത്രി ജിതേന്ദ്ര സിംഗ് തോമര്‍ ജാമ്യാപേക്ഷ നല്കി. സെഷന്‍സ് കോടതിയിലാണ് തോമര്‍ ജാമ്യാപേക്ഷ നല്കിയത്. അതേസമയം, തെളിവെടുപ്പിനായി ടോമറിനെ ഫൈസാബാദില്‍ എത്തിച്ചു.
 
ഫൈസാബാദില്‍ നിന്ന് ആണ് തോമര്‍ ബി എസ് സി ബിരുദം നേടിയത്. ചൊവ്വാഴ്ച ആയിരുന്നു ടോമറിനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന്, സാകേത് കോടതി ടോമറിനെ നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 
 
ടോമറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനു പിന്നാലെ അദ്ദേഹം മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. ഇതിനിടെ, തോമര്‍ സ്വമേധയാ രാജിക്ക് തയ്യാറാവുക ആയിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.
 
ഉത്തര്‍പ്രദേശിലെ അവധ് സര്‍വകലാശാലയില്‍ നിന്ന് സയന്‍സ് ബിരുദവും ബീഹാറിലെ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും ലഭിച്ചിട്ടുണ്ടെന്നാണ് തോമര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ടോമറിന്റെ ബിരുദങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് ബാര്‍ കൌണ്‍സില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക