തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി രാജിവെച്ചു

വ്യാഴം, 28 നവം‌ബര്‍ 2013 (09:00 IST)
PTI
തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്തുനിന്നും ഷോമ ചൌധരി രാജിവച്ചു. ഇന്ന് രാവിലെയാണ് ഷോമ ചൌധരി രാജിവെച്ചത്. തെഹെല്‍കയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും പലരും രാജിവെച്ചിരുന്നു.

തെഹല്‍ക പത്രാധിപര്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ ന്യായീകരിക്കാന്‍ ശ്രമിച്ചതായി ഷോമ ചൌധരിക്കെതിരെ പലരും ആക്ഷേപം ഉന്നയിച്ചിരുന്നു.

തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഗോവ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം തെഹെല്‍ക എംഡി ഷോമ ചൌധരിയെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

തരുണ്‍ തേജ്പാല്‍ പനാജിയിലെ ഹോട്ടലിലെ ലിഫ്റ്റിനകത്തുവെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പരാതി ഷോമ ചൌധരിക്ക് നല്‍കിയിരുന്നെങ്കിലും പരാതി കൈകാര്യം ചെയ്ത രീതിയില്‍ പിഴവുണ്ടെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

ചോദ്യംചെയ്യുന്നതിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഹാജരാകണമെന്ന് തരുണ്‍ തേജ്പാലിനോട് ഗോവ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ആരോപണമുന്നയിച്ച പത്രപ്രവര്‍ത്തക പനാജിയില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരായി മൊഴിനല്‍കി.

വെബ്ദുനിയ വായിക്കുക