തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം. വിഭജനത്തിനെതിരെ ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജി ഭീഷണി മുഴക്കിയിട്ടുണ്ട്.
പ്രത്യേക മന്ത്രിസഭാ യോഗമാണ് ആന്ധ്രാപ്രദേശ് പുനഃസംഘടനാ ബില്ലിന് അംഗീകാരം നല്‍കിയത്. മുമ്പ് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു.
സീമാന്ധ്രയിലെ പിന്നാക്ക പ്രദേശങ്ങള്‍ക്ക് പ്രത്യേക സാന്പത്തിക പാക്കേജ് അനുവദിക്കും. ഹൈദരാബാദിന് കേന്ദ്രഭരണ പ്രദേശമെന്ന പദവി നല്‍കില്ല. പത്തു വര്‍ഷം രണ്ടു ആന്ധ്രയുടെയും തെലങ്കാനയുടെയും തലസ്ഥാനമായി ഹൈദരാബാദ് തുടരും.
തെലങ്കാനപ്രശ്നത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചിരിക്കുകയാണെങ്കിലും ബില്ല് അടുത്തയാഴ്ച്ച അവതരിപ്പിക്കും. അതിനുമുന്‍പ് രാഷ്ട്രപതിയുടെ അനുമതി ബില്ലിന് വാങ്ങാനാണ് നീക്കം. പാര്‍ലമെന്റ് സമ്മേളനം ഈ മാസം 21 ന് അവസാനിക്കും.