തെലങ്കാനയ്ക്കെതിരെ കിരണ്‍ കുമാര്‍ റെഡ്ഡി സുപ്രീംകോടതിയില്‍

വ്യാഴം, 6 മാര്‍ച്ച് 2014 (16:44 IST)
PRO
PRO
ആന്ധ്രാ വിഭജനത്തെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കിരണ്‍ കുമാര്‍ റെഡ്ഡി സുപ്രീംകോടതിയെ സമീപിച്ചു. ഹ‌ര്‍ജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് പി സദാശിവം അദ്ധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

ആന്ധ്രാ വിഭജനത്തിനെതിരെ മറ്റ് ചില ഹര്‍ജികള്‍ കൂടി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജികള്‍ക്കൊപ്പം കിരണ്‍ കുമാര്‍റെഡ്ഡിയുടെ ഹര്‍ജിയും പരിഗണിക്കും.

ഫെബ്രുവരി 20നാണ് പാര്‍ലമെന്റ് തെലുങ്കാന ബില്ലിന് അംഗീകാരം നല്‍കിയത്.
ബില്ലിന് അംഗീകാരം നല്‍കിയതില്‍ പ്രതിഷേധിച്ച് കിരണ്‍ കുമാര്‍റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അദ്ദേഹം കോണ്‍ഗ്രസ് വിടുകയും ചെയ്തു. ജൂണ്‍ രണ്ട് തെലങ്കാന യാഥാര്‍ഥ്യമാകും എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക