തെലങ്കാനയില്‍ പാളം തെറ്റി; ബഹളമൂലം റെയില്‍‌വേ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കാ‍നായില്ല

ബുധന്‍, 12 ഫെബ്രുവരി 2014 (12:43 IST)
PRO
PRO
തെലുങ്കാന വിഷയത്തില്‍ നടക്കുന്ന ബഹളത്തിനിടെ ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍. ഇതുമൂലം മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇടക്കാല റെയില്‍വേ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കാനായില്ല. ആന്ധ്രയില്‍ നിന്നുള്ള എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് പ്രസംഗം പൂര്‍ത്തീകരിക്കാതെ ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചു.

റെയില്‍വേ നേടിയ നേട്ടങ്ങള്‍ വായിച്ചശേഷം അവസാന ഖണ്ഡിക മാത്രം വായിച്ച് റെയില്‍വേ മന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.17 പ്രീമിയം ട്രെയിനുകളും 38 എക്‌സ്പ്രസ് ട്രെയിനുകളും 10 പാസഞ്ചര്‍ ട്രെയിനുകളും നാലു മെമു സര്‍വീസുകളും തുടങ്ങുന്നതുമാത്രമാണ് അദ്ദേഹം പ്രസംഗത്തിനിടെ വെളിപ്പെടുത്തിയത്.

പത്ത് വര്‍ഷത്തേക്ക് റെയില്‍ സുരക്ഷാ പദ്ധതിയും യാത്രാനിരക്കില്‍ മാറ്റമുണ്ടാകില്ലെന്നും സൂചനയുണ്ട്. തെലുങ്കാനയെ ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്ന് ലോക് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

വെബ്ദുനിയ വായിക്കുക