കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീടിനടുത്ത് കെട്ടിയിരിരുന്ന ആടിനെ അഴിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയം ഒരു കൂട്ടം തെരുവ് നായ്ക്കള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പെണ്‍കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടു നല്കി.