തൃണമൂല്‍ നേതാവ് ജഗ്ഗ് വലിച്ചെറിഞ്ഞുവെന്ന് വനിതാ പ്രൊഫസര്‍

വ്യാഴം, 26 ഏപ്രില്‍ 2012 (14:09 IST)
PRO
PRO
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ആക്രമിച്ചതായി പശ്ചിമ ബംഗാളില്‍ വനിതാ കോളേജ് പ്രൊഫസറുടെ പരാതി. വെള്ളം നിറച്ച ജഗ്ഗ് വലിച്ചെറിഞ്ഞ് പരുക്കേല്‍പ്പിച്ചു എന്നാണ് ആരോപണം. സൌത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗാര്‍ കോളജിലെ ജ്യോഗ്രഫി പ്രൊഫസര്‍ ദേബ്ജാനി ദെയ് ആണ് പരാതിക്കാരി.

കോളജിലെ സ്റ്റാഫ് റൂമില്‍ വച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ എം എല്‍ എ അറാബുള്‍ ഇസ്ലാം തനിക്ക് നേരേ ജഗ്ഗ് വലിച്ചെറിഞ്ഞു എന്നാണ് പ്രൊഫസര്‍ പറഞ്ഞത്. അവരുടെ താടിയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അധ്യാപക സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്.

എന്നാല്‍ പ്രൊഫസറുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അറാബുള്‍ ഇസ്ലാം പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക