പാക്കിസ്ഥാന്‍ തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ടുപേരെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്കാഡ് ഗോരഖ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്‌തു. മുര്‍താസ, ഒവായിസ് എന്ന പേരുകളിലുള്ളവരെയാണ് അറസ്റ്റ് ചെയ്‌തത്.
നേപ്പാള്‍ അതിര്‍ത്തിയിലൂടെ 15 ദിവസങ്ങള്‍ക്കു മുന്‍പാണ് ഇവര്‍ ഗോരഖ്പൂരിലെത്തിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ മുതിര്‍ന്ന നേതാവായ തഹ്സീന്‍ അക്‌തറെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചത്.
ഗോരഖ്പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി. ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരവും കണ്ടെടുത്തു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ആക്രമണത്തിന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ റിക്രൂട്ട് ചെയ്‌തവരാണിവരെന്നാണ് അന്വേഷക സംഘത്തിന്റെ അനുമാനം.
തിരഞ്ഞെടുപ്പ് റാലികള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.