രാജ്യത്തിന്‍റെ ദേശീയ സുരക്ഷക്ക് ഭീഷണിയായി ഉയര്‍ന്നു വരുന്ന ജിഹാദി തീവ്രവാദത്തെ അവഗണിക്കുവാന്‍ കഴിയില്ലെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍.കെ.അദ്വാനി പറഞ്ഞു. ചണ്ഡിഖഡില്‍ ഞായറാഴ്‌ച ഒരു മാധ്യമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ തീവ്രവാദത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ മൃദുസമീപനം സ്വീകരിച്ചാല്‍ അത് ഭാവിയില്‍ ഗുരുതരമായ ഭവിഷ്യത്തുക്കള്‍ ഉണ്ടാക്കും. യു.പി.എ സര്‍ക്കാരിന്‍റെ ന്യൂനപക്ഷ പ്രീണനം ജിഹാദി തീവ്രവാദത്തിന് വളമാകുന്നു. ദേശീയ സുരക്ഷ കാത്തു സൂക്ഷിക്കുന്നതില്‍ യു.പി.എ തീര്‍ത്തും പരാജയപ്പെട്ടു.
പാകിസ്ഥാനിലെ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ കൂടുതല്‍ കരുതല്‍ എടുക്കേണ്ടിയിരിക്കുന്നു. പാകിസ്ഥാനില്‍ താലിബാനിസം ശക്തിപ്രാപിച്ചു വരികയാണ്-അദ്വാനി പറഞ്ഞു.
പാകിസ്ഥാനില്‍ രാഷ്‌ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് പുതിയ ഭീകരാക്രമണങ്ങള്‍ നടക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തെ അറിയിച്ചിരുന്നു.