തിരിച്ചറിയല്‍ പരേഡിന് വിസമ്മതവുമായി ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി

ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (09:34 IST)
PTI
മരപ്പണിക്കാരനെ കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തിരിച്ചറിയില്‍ പരേഡിനു ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി അക്ഷയ്‌ താക്കൂര്‍ വിസമ്മതിച്ചു. കേസ്‌ വാദം കേള്‍ക്കുന്നതിനിടെ കോടതിയാണു പരേഡിനു വിധേയനാകാന്‍ സമ്മതമാണോയെന്നു താക്കൂറിനോടു ചോദിച്ചത്‌.

എന്നാല്‍, പ്രതി വിസമ്മതിക്കുകയായിരുന്നു. പരേഡിനു വിസമ്മതിക്കുന്നതു ഭാവിയില്‍ ദോഷം ചെയ്യുമെന്നു കോടതി മുന്നറിയിപ്പു നല്‍കിയെങ്കിലും പ്രതി മനസ്സു മാറ്റിയില്ല. കഴിഞ്ഞ ഡിസംബര്‍ 16ന്‌ ആണ്‌ കേസിനാസ്പദമായ സംഭവം.

നാലു പ്രതികള്‍ ചേര്‍ന്നു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനു മുന്‍പ്‌, മരപ്പണിക്കാരനെ ബസില്‍ കയറ്റി കൊള്ളയടിച്ചശേഷം ഇറക്കിവിട്ടുവെന്നാണു കേസ്‌. കൂട്ടമാനഭംഗക്കേസില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക