ലൈംഗികാരോപണക്കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്‌പാല്‍ കസ്റ്റഡിയില്‍. ഗോവയിലെ ധാബോളിം വിമാനത്താവളത്തില്‍ വെച്ച് ഗോവ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. അതേ സമയം തരുണ്‍ തേജ്പാലിന്റെ അറസ്റ്റ് നാളെ പത്തു മണി വരെ കോടതി തടഞ്ഞു. തരുണ്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പ്രഖ്യാപിക്കും. അതു വരെ തേജ്പാലിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടാണ് ഗോവ സെഷന്‍സ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഗോവ സെഷന്‍സ് കോടതി ഉച്ചക്ക് 2.30 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ തരുണിന്റെ ഡല്‍ഹിയിലെ വസതിയില്‍ ഗോവ പൊലീസ് എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ തരുണ്‍ തേജ്‌പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തക വ്യക്തമാക്കിയിരുന്നു.