തമിഴ് നടന്‍ ബാലു ആനന്ദ് അന്തരിച്ചു

വെള്ളി, 3 ജൂണ്‍ 2016 (15:37 IST)
തമിഴ് നടനും സംവിധായകനുമായ ബാലു ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. നെഞ്ചു വേദനയേത്തുടര്‍ന്ന് കലാംപാളയത്തെ വീട്ടില്‍ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
 
നൂറിലേറെ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ തന്നെ ചില ചിത്രങ്ങളുടെ സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. പിസ്ത, അന്‍പേ ശിവം, അന്നാനഗര്‍, മുതല്‍തെരു തുടങ്ങിയവ ബാലുവിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്നു. ബാലുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക