തമിഴ്നാട് ബിജെപി നേതാവിന്റെ കൊല പ്രത്യേക സംഘം അന്വേഷിക്കും
ശനി, 20 ജൂലൈ 2013 (17:57 IST)
PRO
തമിഴ്നാട്ടില്‍ ബിജെപി ജനറല്‍ സെക്രട്ടറി വെട്ടേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ബിജെപി ജനറല്‍ സെക്രട്ടറി വി രമേഷ് (52) ആണ് വെള്ളിയാഴ്ച രാത്രി തന്റെ ഓഫീസിന് സമീപത്ത് വച്ച് വെട്ടേറ്റ് മരിച്ചത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമായിട്ടില്ല.
കുടുംബത്തെ സെക്കന്‍ഡ് ക്രോസിനടുത്തുള്ള വീട്ടില്‍ ആക്കിയതിനുശേഷം പാര്‍ട്ടി ഓഫീസിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു ആക്രമണം. കഴിഞ്ഞ മാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മുതിര്‍ന്ന ബിജെപി നേതാവാണ് രമേഷ്. 2012 ഒക്ടോബറില്‍ ബിജെപിയുടെ മെഡിക്കല്‍ വിംഗ് സെക്രട്ടറിയായിരുന്ന ഡോ അരവിന്ദ് റെഡ്ഡിയെയും അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ തിങ്കളാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. രമേഷിന് വേണ്ടത്ര സുരക്ഷ നല്‍കുന്ന കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു.