തമിഴ്നാട്ടില്‍ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ

ചൊവ്വ, 17 ഫെബ്രുവരി 2009 (18:21 IST)
2009-10 വര്‍ഷത്തേ ക്കുള്ള സംസ്ഥാന ബജറ്റ്‌ തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിരവധി പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ധാന്യ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ അന്‍പഴകന്‍ പറഞ്ഞു.

സഹകരണ ബാങ്കുകള്‍ വഴിയാണ് വായ്പ ലഭ്യമാക്കുക. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. പുതിയ പദ്ധതിയുടെ നടത്തിപ്പിനായി ബജറ്റില്‍ 140 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ അഭിയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴരുടെ ആവശ്യങ്ങള്‍ക്കായി അഞ്ചുകോടി രൂപ തമിഴ്‌നാട്‌ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലങ്കയിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ വീണ്ടും കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടതായി ധനകാര്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക