ഡീസല്‍ സബ്‌സിഡി വിഷയത്തില്‍ വന്‍കിട ഉപഭോക്താക്കള്‍ വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളില്‍ സ്‌റ്റേ. ഹര്‍ജികളില്‍ തുടര്‍ നടപടിക്രമങ്ങള്‍ സുപ്രീം കോടതിയാണ് സ്‌റ്റേ ചെയ്തത്. എന്നാല്‍ ഹര്‍ജികളില്‍ നിലവിലുള്ള സാഹചര്യം തുടരും. ഹര്‍ജികള്‍ ഇനി സുപ്രീം കോടതിയിലായിരിക്കും പരിഗണിക്കുക.
പല ഹൈക്കോടതികളിലും വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ വരുന്നത് ദോഷകരമായി വരുന്നുവെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാരും പെട്രോളിയം കമ്പനികളും സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.
സീഡല്‍ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് ഹൈക്കോടതികളിലാണ് സംസ്ഥാന സര്‍ക്കാരുകളും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളും ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.