ഡീസല്‍ വില കൂട്ടാന്‍ കിരീത്‌ പരീഖ്‌ സമിതി ശുപാര്‍ശ

ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (11:11 IST)
PTI
ഡീസല്‍ വില ലീറ്ററിന്‌ നാലു മുതല്‍ അഞ്ചു രൂപ വരെ കൂട്ടാന്‍ കിരീത്‌ പരീഖ്‌ സമിതി ശുപാര്‍ശ. ഇതര പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ നിലവിലെ വില നിര്‍ണയ രീതി തുടരാനും സമിതി ശുപാര്‍ശ ചെയ്യുന്നു

റിപ്പോര്‍ട്ട്‌ നാളെ സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്നാണ്‌ സൂചന. മണ്ണെണ്ണ ലീറ്ററിന്‌ നാലു രൂപ വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്‌. ഡീസല്‍ വില ലീറ്ററിന്‌ നാലു മുതല്‍ അഞ്ചു രൂപ വരെ അടിയന്തരമായി ഉയര്‍ത്തുകയും ശേഷിക്കുന്ന സബ്സിഡി തുകയിലെ അന്തരം പ്രതിമാസം ലീറ്റിന്‌ ഒരു രൂപ നിരക്കില്‍ വിലയുയര്‍ത്തി മറികടക്കാനുമാണ്‌ പ്രധാന ശുപാര്‍ശ.

നിലവില്‍ ഡീസല്‍ ലീറ്ററിന്‌ 11 രൂപ നഷ്ടത്തിലാണ്‌ എണ്ണ കമ്പനികള്‍ വില്‍ക്കുന്നതെന്നാണ്‌ സമിതിയുടെ വിലയിരുത്തല്‍. എണ്ണകമ്പനികള്‍ക്ക്‌ സ്ഥിരം സബ്സിഡി എന്ന രീതിയില്‍ ലീറ്ററിന്‌ ആറു രൂപ നല്‍കണമെന്നും ശുപാര്‍ശയുണ്ട്‌.

പാചകവാതകം സിലിണ്ടര്‍ ഒന്നിനുള്ള നിരക്ക്‌ 250 രൂപ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശിക്കുന്നു. സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിന്‍ഡറുകളുടെ എണ്ണം ആറായി കുറയ്ക്കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക