ഡീസല്‍ വില കുറയ്ക്കുമോ എന്ന ചോദ്യം വേണ്ട: വീരപ്പമൊയ്‌ലി
ശനി, 19 ജനുവരി 2013 (16:43 IST)
PTI
PTI
ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി. വില കുറയ്ക്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാന്‍ ജയ്പൂരില്‍ എത്തിയപ്പോഴാണ് മന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചത്.
മാര്‍ക്കറ്റ് വിലയ്ക്ക് ഇന്ധനം വാങ്ങാന്‍ റയില്‍വെയെ പോലുള്ള ഉപഭോക്താക്കള്‍ അവരുടെ ബജറ്റ് കണ്ടെത്തേണ്ടി വരുമെന്നും വീരപ്പമൊയ്‌ലി വ്യക്തമാക്കി.
ഡീസല്‍ വില പ്രതിമാസം ലിറ്ററിനു 40 മുതല്‍ 50 പൈസ വരെ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ എണ്ണകമ്പനികള്‍ ഡീസല്‍, പാചകവാതക വില വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡീസലിന് 45 പൈസയാണ് കൂട്ടിയത്. സബ്സിഡി ഇല്ലാത്ത പാചകവാതക ഗ്യാസ് സിലിണ്ടറിനു 46.50 രൂപയും വര്‍ധിപ്പിച്ചു.
സബ്സിഡിയിലൂടെയുണ്ടായ ഉണ്ടായ നഷ്ടം നികത്തുന്നതു വരെ എല്ലാ മാസവും ഡീസല്‍ വില വര്‍ധിപ്പിക്കുമെന്നും കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.