ഡാമില്‍ വെള്ളമില്ലെങ്കില്‍ മൂത്രമൊഴിച്ച് നിറയ്ക്കണോ?- അജിത് പവാര്‍
തിങ്കള്‍, 8 ഏപ്രില്‍ 2013 (09:00 IST)
PRO
PRO
എന്‍സിപി നേതാവ് ശരത് പവാറിന്റെ മരുമകനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ പരിഹാസം നിറഞ്ഞ പ്രസ്താവനകളിലൂടെ വിവാദത്തില്‍. സംസ്ഥാനത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം പവര്‍ കട്ടാണെന്നാണ് പവാറിന്റെ കണ്ടെത്തല്‍. പവര്‍കട്ട് സമയത്ത് ജനങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാലാണ് ജനസംഖ്യ വര്‍ധിക്കുന്നതെന്നാണ് ഒരു റാലിയെ അഭിസംബോധന ചെയ്യവേ അജിത് പവാര്‍ അഭിപ്രായപ്പെട്ടത്.
രൂക്ഷമായ വരള്‍ച്ചയില്‍ നട്ടംതിരിയുന്ന ജനങ്ങളെയും പവാര്‍ പരിഹസിച്ചു. വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകനേതാവ് ഉപവാസ സമരം നടത്തുകയാണ്. ഡാമുകളില്‍ വെള്ളമില്ലെങ്കില്‍ എന്തുചെയ്യും. മൂത്രമൊഴിച്ച് ഡാം നിറയ്ക്കണോ. കുടിക്കാന്‍ വെള്ളമില്ലെങ്കില്‍ പിന്നെങ്ങനെ മൂത്രമൊഴിക്കും എന്നും അജിത് പവാര്‍ ചോദിച്ചു.
സോലാപൂരിലെ അണക്കെട്ടുകളില്‍ നിന്ന് വെള്ളം കൃഷി ഭൂമിയിലേക്ക് തുറന്നുവിടണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകനേതാവ് അമ്പതിലേറെ ദിവസങ്ങളായി നിരാഹാരസമയം നടത്തുന്നത്.
അജിത്ത് പവാറിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പ്രസ്താവനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.