ഡല്‍ഹി കൂട്ടമാനഭംഗം: പ്രതിയ്ക്ക് പരോള്‍

ശനി, 23 മാര്‍ച്ച് 2013 (08:58 IST)
PTI
PTI
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളിലൊരാളായ മുകേഷ് സിംഗിന് പരോള്‍. ഒരുദിവസത്തെ പരോള്‍ ആണ് ഇയാള്‍ക്ക് അനുവദിച്ചത്. തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി രാം സിംഗിന്റെ സഹോദരനാണ് ഇയാള്‍.

മാര്‍ച്ച് 26ന് നടക്കുന്ന രാം സിംഗിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് മുകേഷിന് പരോള്‍. കഴിഞ്ഞ 11നാണ് രാം സിംഗിന്റെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മരണത്തിന്റെ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കേസിന്റെ വിചാരണ സാകേതിലെ പ്രത്യേക കോടതിയില്‍ നടന്നുവരികയാണ്. രാം സിംഗിനും മുകേഷിനും പുറമെ പവന്‍ ഗുപ്‌ത, വിനയ്‌ ശര്‍മ, അക്ഷയ്‌ ഠാക്കൂര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ‍പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി കേസില്‍ പ്രതിയാണ്.

വെബ്ദുനിയ വായിക്കുക