ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം: 2 ഐടി ജീവനക്കാര്‍ അറസ്റ്റില്‍

ബുധന്‍, 2 ജനുവരി 2013 (14:24 IST)
PRO
PRO
തെക്കന്‍ ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് പുതുവര്‍ഷരാത്രിയില്‍ പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ രണ്ട് ഐടി കമ്പനി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

സഫ്ദര്‍ഗഞ്ച് എന്‍‌ക്ലേവ് ഭാഗത്താണ് സംഭവം നടന്നത്. ഫേസ്ബുക്കിലൂടെയാണ് യുവാക്കള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പുതുവര്‍ഷരാത്രിയില്‍ ഫ്ലാറ്റില്‍ വിളിച്ചുവരുത്തിയ ശേഷം ലഹരി കലര്‍ന്ന ഡ്രിങ്ക് നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സെക്ഷന്‍ 376/34 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക