ഡല്‍ഹിയില്‍ താമര വിരിയും; ഹര്‍ഷവര്‍ധന്‍

ബുധന്‍, 4 ഡിസം‌ബര്‍ 2013 (11:39 IST)
PRO
തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഹര്‍ഷവര്‍ധന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തവണ ഉറപ്പായും ഡല്‍ഹിയില്‍ താമരയെ വിരിയിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ധന്‍ കൃഷ്ണനഗര്‍ ബൂത്തില്‍ വോട്ട് ചെയ്തു.

ഡല്‍ഹിയിലെ ത്രികോണ മത്സരത്തില്‍ തെല്ലും ആശങ്കയില്ലെന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഷീല പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക