ടുജി സ്പെക്ട്രം അഴിമതി കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹിയിലെ സി ബി ഐ പ്രത്യേക കോടതി ഫെബ്രുവരി നാലിന് വിധി പറയും. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി സമര്‍പ്aപിച്ച ഹര്‍ജിയാണ് പ്രത്യേക കോടതി പരിഗണിക്കുന്നത്.
സ്വാമിയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. ടുജി ഇടപാടില്‍ എ രാജയെപ്പോലെ തന്നെ ചിദംബരത്തിനും നേരിട്ട് പങ്കുണ്ടെന്നാണ് സ്വാമി വാദിക്കുന്നത്. ഇക്കാര്യം തെളിയിക്കുന്ന രേഖകളാണ് താന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുളളതെന്നും സ്വാമി അവകാശപ്പെടുന്നുണ്ട്.