ടി പി വധം: പൊലീസിനെതിരേ സുധാകരന്‍

ബുധന്‍, 17 ഏപ്രില്‍ 2013 (18:10 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസിനെതിരേ കെ സുധാകരന്‍ എം പി. പോലീസിന്‌ വീഴ്‌ചപറ്റിയെന്ന്‌ സുധാകരന്‍ ആരോപിച്ചു. സാക്ഷികളെ തീരുമാനിക്കുന്നതില്‍ പ്രോസിക്യൂഷന്‌ വീഴ്‌ച പറ്റി. സാക്ഷികളുടെ കൂറുമാറ്റം കേസിനെ ബാധിക്കുമെങ്കില്‍ പുനരന്വേഷണത്തിന്‌ വേണ്ട നടപടികള്‍ സ്വീകരിക്കണം. കേസിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

കേസില്‍ എഴുപത്തിയഞ്ചാം സാക്ഷി സ്‌മിതേഷ്‌ കൂടി കൂറുമാറിയതോടെ നിലവില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 39 ആയി. കൂറുമാറ്റം വ്യാപകമായതോടെയാണ്‌ സുധാകരന്‍ പോലീസിനെതിരേ രംഗത്തുവന്നത്‌.

നേരത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രനും ടിപി വധക്കേസില്‍ പോലീസിന്‌ വീഴ്‌ചപറ്റിയെന്ന്‌ കുറ്റപ്പെടുത്തിയിരുന്നു. കേസില്‍ ഇത്രയധികം സാക്ഷികള്‍ കൂറുമാറിയതിനു കാരണം പോലീസിന്റെ കുറ്റമാണ്‌. കൊലപാതകത്തിനു പിന്നിലെ ശക്‌തിയെ കണ്ടെത്താത്തതും പോലീസിന്റെ വീഴ്‌ചയാണ്‌. പോലീസ്‌ ഇതിനെതിരേയുളള ജനരോഷം നേരിടേണ്ടി വരുമെന്നും മുല്ലപ്പളളി കഴിഞ്ഞയാഴ്‌ച പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക