ടിവിയുടെ ശബ്ദം കുറച്ചില്ല; യുവാവിനെ കുത്തിക്കൊന്നു
ഞായര്‍, 29 ഏപ്രില്‍ 2012 (17:27 IST)
PRO
PRO
ടിവിയുടെ ശബ്ദം കുറച്ചുവയ്ക്കാന്‍ തയ്യാറാകാത്തതില്‍ രോഷാകുലനായ ഓട്ടോ ഡ്രൈവര്‍ അയല്‍ക്കാരനെ കുത്തിക്കൊന്നു. മാരിമുത്തു എന്നയാള്‍ വാന്‍ ഡ്രൈവറും അയല്‍ക്കാരനുമായ തരുണിനെയാണ് (27) കുത്തിക്കൊന്നത്. ചെന്നൈയിലെ കാമാക്ഷി നഗറിലാണ് സംഭവം. മാരിമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ നാലുമാസം പ്രായമുള്ള കുട്ടിയുടെ ഉറക്കത്തെ ശല്യപ്പെടുത്തുന്നതിനാല്‍ ടി വി ശബ്ദം കുറച്ചുവയ്ക്കാന്‍ മാരിമുത്തു തരുണിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തരുണ്‍ ശബ്ദം കുറിച്ചില്ല. ഇതേത്തുടര്‍ന്ന് രോഷാകുലനായ മാരിമുത്തു തരുണിനെ കത്തിയുപയോഗിച്ചു കുത്തുകയായിരുന്നു.
മാരിമുത്തു തന്നെ തരുണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.