ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് 15 പേര് വെന്ത് മരിച്ചു. 36 പേര്‍ക്ക് പരുക്കേറ്റതായി കരുതുന്നു.
മുംബൈ -അഹമ്മദാബാദ് ഹൈവേയിലായിരുന്നു അപകടം നടന്നത്. മുംബൈയില്‍ നിന്നും സൂററ്റിലേക്ക് പോകുകയായിരുന്ന ബസ് ടാങ്കര്‍ ലോറിയെ മറികടക്കുന്നതിനിടയില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ഉടന്‍ തന്നെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയും ബസിന് തീ പിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.