ജെ എന്‍ യു സംഭവം: കനയ്യ കുമാര്‍ ഉള്‍പ്പടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടികള്‍ക്ക് സാധ്യത

തിങ്കള്‍, 11 ഏപ്രില്‍ 2016 (19:53 IST)
ജെ എന്‍ യു സര്‍വ്വകലാശാലയില്‍ സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ സര്‍വകലാശാല കടുത്ത നടപടി എടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്ക് 10,000 രൂപ പിഴയും രണ്ടു സെമെസ്റ്റര്‍ സസ്പെന്‍ഷനും നല്‍കാന്‍ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചതായാണ് സൂചന. 
 
സര്‍വ്വകലാശാല കാമ്പസിനകത്ത് നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ നിലപാടാകും ഏറെ നിര്‍ണായകമാകുക. വിദ്യാര്‍ത്ഥി പ്രതിഷേധം ഒഴിവാക്കാനായി സെമെസ്റ്റര്‍ പരീക്ഷകള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കാനാണ് സര്‍വകലാശാല അധികൃതരുടെ നീക്കം. 
 
ഫെബ്രുവരി ഒന്‍പതിന് അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കനയ്യ കുമാര്‍, അനിര്‍ബാന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെയാകും നടപടി ഉണ്ടാകുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക