ജാഫ്രി കേസില്‍ മോഡിയ്ക്ക് ക്ലീന്‍ ചിറ്റ്

വ്യാഴം, 9 ഫെബ്രുവരി 2012 (11:52 IST)
PRO
PRO
കോണ്‍ഗ്രസ് എംപിയായിരുന്ന എഹ്സാന്‍ ജാഫ്രിയുടെ കൊലപാതക കേസില്‍ സുപ്രീം‌കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. അന്തിമ റിപ്പോര്‍ട്ട് അന്വേഷണ സംഘം എസ്ഐടി മെട്രൊപൊളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജാഫ്രിയുടെ കൊലപാതകത്തില്‍ മോഡിയ്ക്കും മറ്റ് 62 പേര്‍ക്കും പങ്കുണ്ടെന്നാണ് ജാഫ്രിയുടെ ഭാര്യ സാക്കിയ പരാതിപ്പെട്ടിരുന്നു.

ഗൂല്‍മാര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയിലാണു ജാഫ്രിയും 67 പേരും കൊല്ലപ്പെട്ടത്. എന്നാല്‍ കേസില്‍ നരേന്ദ്ര മോഡിക്കെതിരെ തെളിവുകളൊന്നുമില്ലെന്നാണ് അന്വേഷണസംഘതലവന്‍ സിബിഐ മുന്‍ മേധാവി ആര്‍ കെ രാഘവന്‍ അറിയിച്ചത്.

വെബ്ദുനിയ വായിക്കുക