ജാതിപ്പേര്: ഗുജറാത്ത് വി സി അറസ്റ്റില്‍

ബുധന്‍, 22 ഫെബ്രുവരി 2012 (05:39 IST)
കീഴുദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ചതിന് ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സിലറെ പൊലീസ് അറസ്റ്റുചെയ്തു. ഡോ പരിമള്‍ ത്രിവേദിയെയാണ് പൊലീസിന്റെ പട്ടികജാതി-വര്‍ഗ സെല്‍ അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് സര്‍വകലാശാല പ്രൊഫസര്‍ പങ്കജ് ശ്രീമാലിയും മുന്‍ സെനറ്റംഗം പ്രദീപ് പ്രജാപതിയും 2008 ല്‍ നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റ്. ശ്രീമാലിയെ ജാതീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു പരാതി.

ഗുജറാത്ത് സര്‍വകലാശാല കാമ്പസിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് ത്രിവേദിയെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി.

വെബ്ദുനിയ വായിക്കുക