സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ നടത്തിവരുന്ന പ്രക്ഷോഭം ശക്തമാകുന്നു. ഹരിയാനയിലെ റോഥക്കില്‍ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തെ തുടര്‍ന്ന് ബിവാനിയിലും റോത്തക് ജില്ലയിലും കര്‍ഫ്യു ഏര്‍പ്പെടുത്തി. പ്രതിഷേധക്കാര്‍ നിരവധി പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ഐജിയുടേയും ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് ആക്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പൊലീസുകാര്‍ക്കും പരുക്കേറ്റു. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു. നിരവധി സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു. കലാപത്തിന്റെ പാശ്ചാത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിരിക്കുകയാണ്.
റോഡുകള്‍ ഭൂരിഭാഗവും ഉപരോധിച്ചതിനാല്‍ പാല്‍, പച്ചക്കറി, പഴങ്ങള്‍,മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയുടെ നീക്കവും നിലച്ചിരിയ്ക്കുകയാണ്. പ്രദേശത്തെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.