ജാട്ട് പ്രക്ഷോഭം ശക്തമാകുന്നു: ഹരിയാനയില്‍ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു

വെള്ളി, 19 ഫെബ്രുവരി 2016 (18:44 IST)
സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ നടത്തിവരുന്ന പ്രക്ഷോഭം ശക്തമാകുന്നു. അക്രമാസക്തരായ പ്രക്ഷോപകാരികള്‍ രോഹ്തക്ക്-ഡല്‍ഹി ബൈപ്പാസ് റോഡ് ഉപരോധിച്ചു. പൊലീസ് ജീപ്പ് അടക്കം മൂന്ന് വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു.  ഹരിയാനയുടെ വടക്കന്‍ ജില്ലയായ രോഹ്തക്കിലാണ് പ്രക്ഷോഭങ്ങളുടെ തുടക്കം. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് പോലീസ് ജാട്ടുകള്‍ക്ക് നേരേ വെടിയുതിര്‍ത്തു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒന്‍പതുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കലാപത്തിന്റെ പാശ്ചാത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിരിക്കുകയാണ്.
 
കഴിഞ്ഞ ദിവസം ജാട്ട് നേതാക്കളുമായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രശ്ന പരിഹാര ഫോര്‍മുലയോട് യോജിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. തുടര്‍ന്നാണ് പ്രക്ഷോഭം ശക്തമായത്.
 

വെബ്ദുനിയ വായിക്കുക