ജയിലില്‍ സുഖവാസം; ലാലുവിന് എയര്‍ കണ്ടീഷണറും പ്രത്യേക കുളിമുറിയും
വെള്ളി, 4 ഒക്‌ടോബര്‍ 2013 (15:50 IST)
PTI
PTI
കാലിത്തീറ്റ കുംഭകോണത്തില്‍ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ജയിലില്‍ സുഖവാസം. സ്വന്തം വീട്ടിലെപ്പോലെയാണ് ലാലുവിന്റെ ജയിലിലെ ജീവിതം. ലാലു എത്തിയശേഷം ജയിലില്‍ എയര്‍കണ്ടീഷണര്‍ വച്ചു.
കൂടാതെ പ്രത്യേക കുളിമുറിയും ടിവിയുമുള്ള ജയിലിലെ കോട്ടേജിലാണ് ലാലുവിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ ലാലുവിന് സന്ദര്‍ശകരെ കാണാന്‍ പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ല. മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ , ജാര്‍ഖണ്ഡ് മന്ത്രി സുരേഷ് പസ്വാന്‍, ലാലുവിന്റെ മകന്‍ തേജസ്വിനി തുടങ്ങിയവര്‍ ദിവസേന പല തവണ സന്ദര്‍ശിക്കുന്നു.
അടുത്ത പേജില്‍: ലാലുവിനൊപ്പം മകന്‍ ജയിലില്‍ ചെലവിട്ടത് അഞ്ചു മണിക്കൂര്‍
PTI
PTI
കഴിഞ്ഞ ദിവസം മകന്‍ തേജസ്വിനി ലാലുവിനൊപ്പം ജയിലില്‍ ചെലവിട്ടത് അഞ്ചു മണിക്കൂറാണ്. ഇതിനൊന്നും ജയില്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ജയില്‍ നിയമങ്ങളുടെ ശുദ്ധമായ ലംഘനമാണിതെന്ന് വ്യക്തം. നിയമം അനുസരിച്ച് തടവ് പുള്ളിക്ക് എട്ടു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ കുടുംബത്തിനെ കാണാനാവൂ. ഇത് നിലനില്‍ക്കെയാണ് ലാലു ജയിലില്‍ സുഖജീവിതം നയിക്കുന്നതും സന്ദര്‍ശകരെ യഥേഷ്ടം കാണുന്നതും.
ദിവസേന ഇരുപത്തഞ്ചിലധികം ആള്‍ക്കാരെ ലാലു കാണുന്നുണ്ട്. ഇതൊന്നും ജയില്‍ അധികൃതര്‍ ശ്രദ്ധിക്കാറില്ല. കൂടാതെ ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ ലാലുവിന്റെ ആവശ്യത്തിന് അനുസരിച്ച് ജയില്‍ നിയമം വരെ പുതുക്കി. അതിനൊക്കെ അധികൃതര്‍ക്ക് അവകാശമുണ്ടെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം.
അടുത്ത പേജില്‍: ലാലുവിന് കടിഞ്ഞാണിടാന്‍ പൊതുതാല്‍പര്യ ഹര്‍ജി
PTI
PTI
ലാലു പ്രസാദ് യാദവിന്റെ സുഖവാസത്തിന് കടിഞ്ഞാണിടാന്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു കഴിഞ്ഞു. അഭിഭാഷകനായ രാജീവ്കുമാര്‍ ആണ് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബിഹാര്‍ ജയില്‍ മാന്വലിനെതിരാണ് ലാലു അനുഭവിക്കുന്ന സൗകര്യങ്ങളെന്ന് അഭിഭാഷകന്‍ ഹര്‍ജിയില്‍ ആരോപിച്ചു.
നിത്യേന നൂറുകണക്കിന് ആളുകളാണ് ലാലുവിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതെന്നും ലാലു ജയില്‍ സൂപ്രണ്ടിന്റെ ചേംബറില്‍ വച്ചാണ് സന്ദര്‍ശകരെ കാണുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.