ജയലളിത വിചാരണ നേരിടും

വ്യാഴം, 30 ജനുവരി 2014 (12:44 IST)
PTI
ടാക്സ് അടക്കാത്തതിന്റെ പേരില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വിചാരണ ചെയ്യുന്നത് സുപ്രീം കോടതി ശരിവെച്ചു. ജയലളിതയ്ക്ക് പങ്കാളിത്തമുള്ള ശശി എന്റര്‍പ്രൈസ് കമ്പനിയുടെ ടാക്സ് മൂന്ന് വര്‍ഷം അടക്കാത്തതാണ് ജയലളിതയെ കോടതി വിചാരണ ചെയ്യാന്‍ തീരുമാനിച്ചത്.

നേരത്തെ ശശികലയോടൊപ്പം പങ്കാളിയായി തുടങ്ങിയ സ്ഥാപനമായിരുന്നു ശശി എന്റര്‍പ്രൈസ്. എന്നാല്‍ ഇവര്‍ 1991-92, 1992-93, 1993-94 എന്നീ കാലയളവിലെ ടാക്സ് നല്‍കിയില്ല. എന്നാല്‍ ഈ കാലയളവില്‍ കമ്പനിയില്‍ നിന്നും യാതൊരു തരത്തിലുള്ള വരുമാനവും ലഭിച്ചിട്ടില്ലെന്ന് ജയലളിത ചെന്നൈയിലെ സാമ്പത്തിക കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം തിരസ്കരിച്ച കോടതി ജയലളിത വിചാരണ നേരിടണമെന്ന് ഉത്തരവിടുകയായിരുന്നു.

ഈ ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ജയലളിത സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജയലളിതയും ശശികലയും വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക