ജയലളിതയ്ക്ക് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് സ്വന്തം മകനെപ്പോലെയായിരുന്നു. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച്, തനിക്ക് ശേഷം പാര്‍ട്ടിയെ നയിക്കുന്നത് അജിത്ത് ആകണമെന്ന ആഗ്രഹം ജയലളിതയ്ക്ക് ഉണ്ടായിരുന്നു. ഇക്കാര്യം എ ഐ എ ഡി എം കെയിലെ എല്ലാ നേതാക്കള്‍ക്കും അറിവുള്ള വിവരവുമാണ്.
മാത്രമല്ല, എ ഐ എ ഡി എം കെയിലെ ശക്തിദുര്‍ഗങ്ങളായ ഒ പനീര്‍ശെല്‍വത്തിനും ശശികലയ്ക്കും പ്രിയപ്പെട്ട ആള്‍ കൂടിയാണ് അജിത്. എം ജി ആര്‍ അന്തരിച്ചപ്പോള്‍ അടുത്ത നേതാവായി ഉയര്‍ന്നുവരാന്‍ ജയലളിതയ്ക്ക് അവരുടെ താരപദവി ഗുണം ചെയ്തിരുന്നു. അതേ സാഹചര്യം ഇപ്പോള്‍ അജിത്തിന്‍റെ കാര്യത്തിലുമുണ്ട്.
യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് അജിത്തിനാണ്. മാത്രമല്ല ‘തല’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അജിത് ശുദ്ധമായ വ്യക്തിജീവിതവും സൌമ്യമായ പെരുമാറ്റവും കാരുണ്യ മനോഭാവവും കൊണ്ട് ഏവര്‍ക്കും സമ്മതനുമാണ്. ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് സ്വന്തം വീട് ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് അജിത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
അജിത്തും ശാലിനിയുമായുള്ള വിവാഹത്തില്‍ അനുഗ്രഹം ചൊരിഞ്ഞ് ഒപ്പം നിന്നത് ജയലളിതയായിരുന്നു. എം ജി ആറിനെയും ജയലളിതയെയും പോലെ തന്നെ അജിത്തും അന്യസംസ്ഥാനത്ത് വേരുകളുള്ള വ്യക്തിയാണ്. എം ജി ആര്‍ കേരളത്തിലെ നായര്‍ കുടുംബത്തില്‍ നിന്നായിരുന്നു എങ്കില്‍ ജയലളിത കര്‍ണാടകയില്‍ നിന്നുള്ള തമിഴ് ബ്രാഹ്‌മണ കുടുംബാംഗമായിരുന്നു. അജിത് ആകട്ടെ, ആന്ധ്രയില്‍ വേരുകളുള്ള തമിഴ് ബ്രാഹ്‌മണനാണ്. സിന്ധിയില്‍ നിന്നാണ് അജിത്തിന്‍റെ അമ്മ.
ദീന, വരലാറ്, ബില്ല, മങ്കാത്ത, വീരം, വേതാളം തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും വലിയ മാസ് ഹീറോ ആയി അജിത് അവരോധിക്കപ്പെട്ടിട്ടുണ്ട്.