ജയപ്രദയ്ക്കും സല്‍‌മാനും പത്മ നാമനിര്‍ദ്ദേശം

ശനി, 22 ജനുവരി 2011 (09:39 IST)
PTI
PTI
ഈ വര്‍ഷത്തെ പത്മ അവാര്‍ഡിന് ബോളിവുഡ് താരങ്ങളായ ജയപ്രദയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും സല്‍മാന്‍‌ഖാനും നാമനിര്‍ദ്ദേശം. ഇത്തവണ പത്മ അവാര്‍ഡിന് മൊത്തം 1,303 നാമനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. പത്മശ്രീ, പത്ഭൂഷണ്‍,പത്മവിഭൂഷണ്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

സുഭാഷ് അഗര്‍വാള്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേശ് പൊഖ്‌റിയാല്‍, ഒറീസ മുന്‍ മുഖ്യമന്ത്രി ഗിരിധര്‍ ഗമാംഗ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. പൊഖ്‌റിയാലിന്റെ പേര് സാഹിത്യ വിഭാഗത്തിലും ഗമാംഗിന്റെ പേര് ഉപകരണ സംഗീത വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവിതം നഷ്ടപ്പെട്ട സത്യേന്ദ്ര ദുബെ, മഞ്ജുനാഥ് ഷണ്മുഖം എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. യോഗ ഗുരു രാംദേവ്, ഫാഷന്‍ ഡിസൈനര്‍ റീതുബേരി തുടങ്ങിയവരുടെ പേരുകളും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

കേരളത്തില്‍ നിന്ന് സിനിമാതാരം സുരേഷ്ഗോപി ഉള്‍പ്പെടെ 65 പേരുടെ പട്ടികയാണ് സമര്‍പ്പിച്ചിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക