ജമ്മുവിലെ ജലവൈദ്യുത പദ്ധതി സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു
ചൊവ്വ, 25 ജൂണ്‍ 2013 (16:15 IST)
WD
WD
ജമ്മു കാശ്മീരില്‍ ജലവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനം യുപിഎ അധ്യക്ഷ സോണിയാഗാന്ധി നിര്‍വഹിച്ചു. ജമ്മുവിലെ കിഷ്ത്‌വാറിലാണ് പുത്തന്‍ ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നത്.
ജമ്മു കാശ്മീരിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് 850 മെഗാവാട്ട് ശേഷിയുള്ള റാറ്റില്‍ ജലവൈദ്യുത പദ്ധതി തുടങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെട്ട എല്ലാവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് സോണിയാഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു.
രാജ്യത്ത് വികസനപ്രവന്‍ത്തനങ്ങള്‍ നടക്കുമ്പോഴും പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടണമെന്ന് സോണിയ അഭിപ്രായപ്പെട്ടു. ശ്രീനഗറില്‍ കൊല്ലപ്പെട്ട ധീരജവാന്‍മാര്‍ക്ക് സോണിയാഗാന്ധി ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.