ജനുവരി 26 ന് ആക്രമണം നടത്തുമെന്ന് വീണ്ടും ചുവരെഴുത്ത്

വെള്ളി, 16 ജനുവരി 2015 (12:26 IST)
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി ചുവരെഴുത്ത് മുംബൈ വിമാനത്താവളത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ജനുവരി 26ന് ആക്രമണം ഉണ്ടാകുമെന്നാണ് പുതിയ ചുവരെഴുത്തിലുള്ളത്. മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്നിലെ രണ്ട് ടോയ്‌ലറ്റ് ചുവരുകളിലാണ് സന്ദേശം കണ്ടെത്തിയത്.
 
വ്യാഴാഴ്ച വൈകുന്നേരമാണ് ശുചീകരണ ജോലിക്കാര്‍ ഇത് കണ്ടത്. എയര്‍ ഇന്ത്യയും ഗോ എയറും സര്‍വീസ് നടത്തുന്ന ടെര്‍മിനല്‍ ഒന്ന് എയിലെ വി ഐ പി ലോഞ്ചിന് സമീപത്തെയും എയര്‍ ഇന്ത്യയുടെ ഓഫിസിന് സമീപത്തെയും ടോയ്‌ലറ്റിലാണ് കഴിഞ്ഞദിവസം വൈകുന്നേരം ആറരയോടെ ചുവരെഴുത്ത് കണ്ടത്.
 
വ്യക്തമായി വായിക്കാന്‍ സാധിക്കുന്ന ഒരു സന്ദേശത്തില്‍ ഒരു വിമാനത്തിന്റെ ചിത്രത്തോടെ 'ISIS 26/01/2015 is BOM ok' എന്നാണ് പേനകൊണ്ട് എഴുതിയിരിക്കുന്നത്. എന്നാല്‍ ഒരു എഴുത്ത് വ്യക്തമല്ല. 
 
ജനവരി 10 ന് ഐ എസ് ആക്രമണം ഉണ്ടാകുമെന്ന ഒരു ചുവരെഴുത്ത് ജനവരി ആറിന് ടെര്‍മിനല്‍ രണ്ടിലെ രണ്ടാംനിലയിലെ ടോയ്‌ലറ്റ് ചുവരില്‍ കണ്ടിരുന്നു.

വെബ്ദുനിയ വായിക്കുക