ചൌട്ടാല കീഴടങ്ങണമെന്ന് കോടതി

ശനി, 11 ഒക്‌ടോബര്‍ 2014 (11:15 IST)
മുന്‍ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയോട് ശനിയാഴ്ച ജയിലിലേക്ക് മടങ്ങാന്‍ കോടതി നി‌ര്‍ദ്ദേശിച്ചു . സി ബി ഐ സമര്‍പ്പിച്ച പരാതിയിലാണ്  കോടതി വിധി.

നേരത്തെ കോടതി ചൌട്ടാലക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ചൗട്ടാല തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തെന്ന് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.

ഇന്ന് ജയില്‍ അധികൃതരുടെ മുന്പാകെ ഹാജരാകണമെന്നാണ് കോടതി ചൗട്ടാലയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.ആവശ്യമെന്നു കണ്ടാല്‍ ജയില്‍ മെഡിക്കല്‍ സൂപ്രണ്ടിന് അദ്ദേഹത്തെ ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്രിറ്റ്യൂട്ടിലേക്ക് മാറ്റാമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക