ചൈനയില്‍നിന്നും ഇസ്രയേലില്‍നിന്നും സവാള ഇറക്കുമതി ചെയ്യും
വ്യാഴം, 24 ഒക്‌ടോബര്‍ 2013 (13:37 IST)
PRO
ചൈനയില്‍നിന്നും ഇസ്രയേലില്‍നിന്നും സവാള ഇറക്കുമതിക്കു നടപടി തുടങ്ങിയതായി കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍.
രാജ്യത്തെ പല പ്രധാന നഗരങ്ങളിലും സവാള വില കിലോയ്ക്കു 100 രൂപയോട് അടുത്തിരിക്കെ ചരക്ക് രാജ്യത്തെത്താന്‍ 15 ദിവസമെങ്കിലുമെടുക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ വിലവര്‍ധനയ്ക്കു ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷ്യ സഹമന്ത്രി കെ.വി. തോമസുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. കരിഞ്ചന്തക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി പവാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.