ചെന്നൈയില്‍ ഫ്ലൈ ഓവറില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു: 30 പേര്‍ക്ക് പരുക്ക്
ബുധന്‍, 27 ജൂണ്‍ 2012 (16:02 IST)
PRO
PRO
ചെന്നൈ അണ്ണാ ശാലയില്‍ ജെമിനി ഫ്ലൈ ഓവറില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു. അപകടത്തില്‍ 30 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില അതീവഗുരുതരമാണ്.
ബുധനാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്. തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ആണ് നിയന്ത്രണം വിട്ട് ഫ്ലൈ ഓവറില്‍ നിന്ന് താഴേക്ക് വീണത്. ബ്രോഡ്‌വേയില്‍ നിന്ന് വടപളനിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഫ്ലൈ ഓവറിലെ വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതാണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ട്.
പരുക്കേറ്റവരെ റോയല്‍പേട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.