ചുവന്ന ബീക്കണ്‍ ലൈറ്റും സൈറനും ദുരുപയോഗം ചെയ്യുന്നത്‌ പൊതുസമൂഹത്തിന്‌ ശല്യമാണെന്ന്‌ സുപ്രീംകോടതി

ചൊവ്വ, 6 ഓഗസ്റ്റ് 2013 (09:04 IST)
PRO
വിഐപികള്‍ക്ക്‌ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ചുവന്ന ബീക്കണ്‍ ലൈറ്റും സൈറനും ദുരുപയോഗം ചെയ്യുന്നത്‌ പൊതുസമൂഹത്തിന്‌ ശല്യമാണെന്ന്‌ സുപ്രീംകോടതി നിരീക്ഷണം.

ബീക്കണ്‍ ലൈറ്റ്‌ ഉപയോഗം ഭരണഘടനാ പദവിയിലുളളവര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

ചുവന്ന ബീക്കണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക്‌ മാതൃകാപരമായ പിഴ ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക്‌ എങ്ങനെ വ്യത്യസ്‌ത പരിഗണന നല്‍കാനാവുമെന്നും കോടതി ചോദിച്ചു.

ചുവപ്പ് ലെറ്റുകളും സൈറണും കാറുകളില്‍ നിന്നും നീക്കം ചെയ്യുന്നതിനോട് നിയമ ഉപരിതല മന്ത്രാലയങ്ങള്‍ക്ക് യോജിപ്പാണെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കാനാകില്ല എന്ന നിലപാടാണ് ആഭ്യന്തര മന്ത്രാലയത്തിന്റേത്.

വെബ്ദുനിയ വായിക്കുക