ചത്തീസ്ഗഢില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

വെള്ളി, 28 ഫെബ്രുവരി 2014 (15:25 IST)
PRO
ചത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. അഞ്ച് പൊലീസുകാരും ഒരു എസ്‌എച്ച്‌ഒയുമാണ് കൊല്ലപ്പെട്ടത്.

ഈ മാസം ആദ്യം നാല് മാവോയിസ്റ്റുകളെ ഈ പ്രദേശത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം നക്സലുകള്‍ ആക്രമണം നടത്തുകയായിരുന്നു.

2010ല്‍ ദന്തേവാഡയില്‍ 76 സെക്യൂരിറ്റി പൊലീസുകാരെ നക്സലുകള്‍ കുഴിബോംബ് സ്ഫോടനത്തില്‍ കൊലപ്പെടുത്തിയിരുന്നു. 43 വര്‍ഷങ്ങള്‍ക്കിടയില്‍ നക്സലുകള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.

വെബ്ദുനിയ വായിക്കുക