ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി എന്‍സിപി രംഗത്തെത്തി. ഗോപിനാഥ് മുണ്ടെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എട്ടുകോടി രൂപ ചെലവഴിച്ചുവെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് എന്‍സിപി രംഗത്തെത്തിയത്.
2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ എട്ട് കോടി രൂപ ചെലവാക്കിയെന്നാണ് മുണ്ടെ പറഞ്ഞത്. ലോകസഭയിലെ ഉപനേതാവ് കൂടിയാണ് മുണ്ടെ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, നിതിന്‍ ഗഡ്കരി തുടങ്ങിയവരുടെ മുന്നില്‍ വച്ചായിരുന്നു ഈ വെളിപ്പെടുത്തല്‍.
1980ല്‍ ആദ്യമായി മത്സരിച്ചപ്പോള്‍ 29,000 രൂപയെ ചെലവായിട്ടുള്ളുവെന്ന് തുടങ്ങിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.