ഗോധ്ര കലാപത്തിലെ ഹിന്ദു വിധവകള്‍ക്ക് സഹായവുമായി മുസ്ലിം സംഘടന
തിങ്കള്‍, 24 ജൂണ്‍ 2013 (13:22 IST)
PTI
PTI
2002 ലെ ഗുജറാത്തിലെ ഗോധ്ര കലാപത്തില്‍ വിധവകളായ ഹിന്ദു സ്ത്രീകള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് മുസ്ലിം സംഘടന. ഹംദാര്‍ദ് ചാരിറ്റബിള്‍ ട്രസ്റ്റ്യെന്ന മുസ്ലിം സംഘടനയാണ് ഗോധ്രയിലെ ഹിന്ദു വിധവകളെ സഹായിച്ച് മാതൃകയാവുന്നത്.
കലാപത്തിനു ശേഷം ഗോധ്രയില്‍ ഇവിടെ ഹിന്ദുക്കളും മുസ്ലീമുകളും പരസ്പരം കലഹിച്ചാണു കഴിയുതെന്ന പുറലോകത്തിന്റെ തെറ്റായ ധാരണ തിരുത്തുകയെന്നാണ് സംഘടനയുടെ ലക്ഷ്യം. അതിനായിട്ടാണ് ഹിന്ദു സമുദായത്തില്‍ ദുരിതമനുഭവിക്കുന്ന വിധവകളെ സഹായിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ സമുദായങ്ങള്‍ക്കിടയില്‍ കൂടുതല്‍ അടുപ്പം ഉണ്ടാക്കണമെന്ന് ട്രസ്റ്റിന്റെ പ്രസിഡന്റ് മുഫ്തി ഹരൂണ്‍ സിന്ധി പറഞ്ഞു.
ഗുജറാത്ത് കലാപവും ഗോധ്രയുമൊക്കെ മറക്കാന്‍ നേരമായി എന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പ്രസ്താവിച്ചിരുന്നു. ഗുജറാത്തിലെ സര്‍ദാര്‍ നഗര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഹിന്ദു-മുസ്ലിം സമുദായങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു.