ഗുജറാത്ത് യുവതിയെ രഹസ്യനിരീക്ഷണം നടത്തിയ സംഭവം അന്വേഷിക്കുമെന്ന് ഷിന്‍ഡെ

ചൊവ്വ, 3 ഡിസം‌ബര്‍ 2013 (16:36 IST)
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടി വനിതാ ആര്‍ക്കിടെക്ടിന് മേല്‍ രഹസ്യനിരീക്ഷണം നടത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച സംഭവം കേന്ദ്രം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. സംഭവത്തില്‍ മോഡിയെ പ്രോസിക്യൂട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് എല്ലാം അന്വേഷിച്ച ശേഷം തീരുമാനമെടുക്കും എന്ന് ഷിന്‍ഡെ പറഞ്ഞു.

നിയമവിരുദ്ധ രഹസ്യ നിരീക്ഷണത്തിനെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രത്തിനും സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ക്കുമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഷിന്‍ഡെയുടെ പ്രസ്താവന സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കൈകടത്തലാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചതാണെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

രഹസ്യനിരീക്ഷണത്തിനിരയായ ബംഗളുരുവിലെ വനിതാ ആര്‍ക്കിടെക്ടിനെ നരേന്ദ്ര മോഡി നേരില്‍ കണ്ടിട്ടില്ലെന്ന പിതാവിന്‍െറയും ബിജെപി നേതാക്കളുടെയും അവകാശവാദം പൊളിക്കുന്ന ചിത്രങ്ങള്‍ ഗുലൈല്‍ ഡോട്ട്കോം പുറത്തുവിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക