ഗുജറാത്ത് കലാപത്തില്‍ മൌനം പാലിച്ചിട്ടില്ല

ബുധന്‍, 16 ഏപ്രില്‍ 2014 (14:59 IST)
PRO
PRO
ഗുജറാത്ത് കലാപത്തിന്റെ സത്യം മനസിലാക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും,കലാപത്തേക്കുറിച്ച് താന്‍ ഒരിക്കലും മൌനം പാലിച്ചിട്ടല്ലെന്നും ബിജെപി പ്രധാന മന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് മോഡി ഇങ്ങനെ പറഞ്ഞത്.

2002 മുതല്‍ 2007 വരെ രാജ്യത്തെ എല്ല മാധ്യമങ്ങളുടെയും കലാപത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ കലാപത്തിന്റെ പേരില്‍ മാപ്പു പറയുമോ എന്ന ചോദ്യത്തില്‍ നിന്ന് മോഡി ഒഴിഞ്ഞു മാറി.

കലാപത്തിന്റെ പേരില്‍ മോഡി മാപ്പു പറയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തേപ്പറ്റി ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് അവരുടെ തെറ്റുകള്‍ ആദ്യം ഏറ്റുപറയട്ടെ എന്നാണ് മോഡി മറുപടി പറഞ്ഞത്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുവാന്‍ പോവുകയാണെന്നും രാജ്യത്തിനു ഗുണം ചെയ്യുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വരാന്‍ പോകുന്നതെന്നും മോഡി പറഞ്ഞു.

വെബ്ദുനിയ വായിക്കുക